Short Vartha - Malayalam News

CAA വഴി രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളില്‍ പൗരത്വം നല്‍കിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം

പശ്ചിമ ബംഗാള്‍, ഹരിയാന, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് പൗരത്വത്തിനായി ലഭിച്ച ആദ്യ അപേക്ഷകള്‍ പ്രകാരം ഇന്നാണ് പൗരത്വം നല്‍കിയത്. പൗരത്വ നിയമ ഭേദഗതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന മമത ബാനര്‍ജിയുടെ നിലപാടിനിടയിലാണ് പൗരത്വം നല്‍കിക്കൊണ്ടുള്ള ആഭ്യന്തരമന്ത്രാലയത്തിന്റെ നീക്കം. ജൂണ്‍ ഒന്നിന് നടക്കുന്ന അവസാനഘട്ട തിരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളിലെ 9 മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.