Short Vartha - Malayalam News

സങ്കുചിത മനോഭാവത്തിന്റെ ഭാഗമാണ് CAA എന്ന് ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ

മണിപ്പൂരിലും ഉത്തരേന്ത്യയിലും ക്രൈസ്തവർ അതിക്രമങ്ങള്‍ അനുഭവിക്കുന്നുണ്ട് എന്ന വസ്തുത നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്. ഭരണഘടന നല്‍കുന്ന ന്യൂനപക്ഷ അവകാശങ്ങൾ അധികൃതര്‍ ഉറപ്പാക്കാന്‍ തയാറാകണം. പൗരത്വ ഭേദഗതി നിയമത്തില്‍ നിഗൂഢതയുണ്ട്. ഛിദ്രശക്തികൾക്കെതിരെ നമ്മള്‍ നിലപാട് സ്വീകരിക്കണമെന്നും ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് നെറ്റോ പറഞ്ഞു.