Short Vartha - Malayalam News

CAA വിഷയത്തില്‍ കോണ്‍ഗ്രസിന് ഓരോ പഞ്ചായത്തിലും ഓരോ നിലപാടാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തില്‍ നിന്നുളള UDF എംപിമാര്‍ പാര്‍ലമെന്റില്‍ യാതൊന്നും സംസാരിച്ചിട്ടില്ല. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ BJP യുടെ മെഗാഫോണായി മാറിയിരിക്കുക ആണ്. തമിഴ്നാട്ടില്‍ CAA നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍ പറഞ്ഞിട്ടുണ്ട്. അവിടെ കോണ്‍ഗ്രസ് സ്റ്റാലിനൊപ്പമാണ് നില്‍ക്കുന്നതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.