Short Vartha - Malayalam News

പൗരത്വ ഭേദഗതി നിയമത്തില്‍ ആശങ്ക പ്രകടിപ്പിച്ച് US സെനറ്റര്‍ ബെന്‍ കാര്‍ഡിന്‍

ഇന്ത്യയിലെ മുസ്ലീം സമൂഹത്തിന് മേല്‍ നിയമം ഏല്‍പ്പിക്കുന്ന ആഘാതം വലുതാണെന്ന് US സെനറ്റിന്റെ വിദേശകാര്യ സമിതി അധ്യക്ഷനായ ബെന്‍ കാര്‍ഡിന്‍ പറഞ്ഞു. വിശുദ്ധ റമദാന്‍ മാസത്തിലാണ് നിയമം നടപ്പാക്കുന്നത് എന്നത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നു. ഇന്ത്യയുടെയും USന്റെയും സഹകരണം മതം പരിഗണിക്കാതെ എല്ലാ മനുഷ്യാവകാശങ്ങളെയും സംരക്ഷിക്കുക എന്ന മൂല്യത്തെ കൂടി അടിസ്ഥാനപ്പെടുത്തി ഉള്ളതാണെന്നും അദ്ദേഹം പറഞ്ഞു. CAA ചട്ടങ്ങളുടെ വിജ്ഞാപനത്തില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ടെന്ന് അമേരിക്ക നേരത്തെ വ്യക്തമാക്കിയിരുന്നു.