Short Vartha - Malayalam News

ലീഗിന് മൂന്നാം സീറ്റ് അനുവദിക്കുന്നതില്‍ ഹൈക്കമാന്‍ഡ് ഇടപെടില്ല; തീരുമാനം കേരള നേതൃത്വത്തിന്റേത്

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് മൂന്നാം സീറ്റ് അനുവദിക്കുന്ന വിഷയത്തില്‍ തീരുമാനം എടുക്കാനുള്ള ഉത്തരവാദിത്തം കേരള നേതൃത്വത്തിനാണ് എന്ന് AICC വ്യക്തമാക്കി. ലീഗിന് ലോക്‌സഭാ സീറ്റിന് പകരം രാജ്യസഭാ സീറ്റ് നല്‍കാമെന്നുള്ള നിലപാടിലാണ് കോണ്‍ഗ്രസ്. അതേസമയം മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ നാളെ പ്രഖ്യാപിക്കും.