അബുദാബിയിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രം നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും

ഫെബ്രുവരി 13നാണ് അബുദാബിയിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രമായ ബാപ്‌സ് മന്ദിറിന്റെ ഉദ്ഘാടനം. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് UAEയിലെത്തുന്ന നരേന്ദ്ര മോദി പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി ചര്‍ച്ചകള്‍ നടത്തും. രാജ്യങ്ങള്‍ തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തെക്കുറിച്ച് മോദിയും അല്‍ നഹ്യാനും ചര്‍ച്ച ചെയ്യും. 2015ന് ശേഷം പ്രധാനമന്ത്രിയുടെ ഏഴാമത്തെ UAE സന്ദര്‍ശനമാണിത്.