ഗസയിൽ ഇസ്രായേലിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ നൂറോളം പേരെ അബൂദബിയിലെത്തിച്ചു
ഗസയിൽ ഇസ്രായേൽ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടികൾ ഉൾപ്പെടെ നൂറോളം പേരെ ചികിത്സയ്ക്കായി അബൂദബിയിലെത്തിച്ചു. ലോകാരോഗ്യ സംഘടനയുമായി സഹകരിച്ചു കൊണ്ടുള്ള രക്ഷാദൗത്യത്തിനാണ് UAE നേതൃത്വം നൽകിയത്. ഇസ്രായേലിലെ റമോൺ വിമാനത്താവളം മുഖേനയാണ് ഇവരെ അബൂദബിയിലെത്തിച്ചത്. UAE യുടെ നേതൃത്വത്തിൽ ഇതു രണ്ടാം തവണയാണ് രോഗികളെയും, പരിക്കേറ്റവരെയും ചികിത്സയ്ക്കായി അബൂദബിയിലെത്തിക്കുന്നത്.
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി അബുദാബി കിരീടാവകാശി
പ്രധാനമന്ത്രി നരേന്ദ്ര മോദി അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച്ച നടത്തി. ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ നടന്ന കൂടിക്കാഴ്ച്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുളള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് നേതാക്കള്‍ ചര്‍ച്ച ചെയ്തു. സെപ്റ്റംബര്‍ 8 നാണ് കിരീടാവകാശി ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയത്. പ്രസിഡന്റ് ദ്രൗപതി മുര്‍മുവുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തും.
അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രം പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും
27 ഏക്കര്‍ സ്ഥലത്ത് പണികഴിപ്പിച്ച അബുദാബിയിലെ ആദ്യത്തെ ഹിന്ദു ശിലാ ക്ഷേത്രമാണിത്. UAEയില്‍ ഉദ്ഘാടനം ചെയ്യപ്പെടുന്ന രണ്ടാമത്തെ വലിയ ഹിന്ദു ക്ഷേത്രമാണിത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നലെ UAE യില്‍ എത്തിയ മോദി സാംസ്‌കാരിക പരിപാടിയായ അഹ്ലന്‍ മോദിയില്‍ പങ്കെടുത്ത് അബുദാബിയിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു.
അബുദാബിയിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രം നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും
ഫെബ്രുവരി 13നാണ് അബുദാബിയിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രമായ ബാപ്‌സ് മന്ദിറിന്റെ ഉദ്ഘാടനം. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് UAEയിലെത്തുന്ന നരേന്ദ്ര മോദി പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി ചര്‍ച്ചകള്‍ നടത്തും. രാജ്യങ്ങള്‍ തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തെക്കുറിച്ച് മോദിയും അല്‍ നഹ്യാനും ചര്‍ച്ച ചെയ്യും. 2015ന് ശേഷം പ്രധാനമന്ത്രിയുടെ ഏഴാമത്തെ UAE സന്ദര്‍ശനമാണിത്.
ഓടുന്ന വാഹനത്തില്‍ നിന്ന് തല പുറത്തിട്ടാല്‍ കനത്ത പിഴയെന്ന് അബുദാബി, ദുബായ് പോലീസ്
സണ്‍റൂഫ്, വിന്‍ഡോകള്‍ എന്നിവയിലൂടെ തല പുറത്തിട്ടാല്‍ 2000 ദിര്‍ഹം പിഴയും 23 ബ്ലാക്ക് പോയിന്റുകളും ചുമത്തുമെന്നാണ് മുന്നറിയിപ്പ്. കൂടാതെ നിയമലംഘകരുടെ വാഹനം 60 ദിവസത്തേക്ക് കണ്ടുകെട്ടും. പിന്നീട് വാഹനം വിട്ടുകിട്ടണമെങ്കില്‍ 50,000 പിഴ അടയ്‌ക്കേണ്ടി വരുമെന്നും പോലീസ് അറിയിച്ചു. യാത്രക്കാര്‍ തല പുറത്തിടുന്നില്ലെന്ന് ഡ്രൈവര്‍മാര്‍ ഉറപ്പുവരുത്തണമെന്നാണ് നിര്‍ദേശം.
വലിയ വാഹനങ്ങള്‍ക്ക് ഓവര്‍ടേക്കിങ്ങിന് അനുമതി നല്‍കി അബുദാബി
ശൈഖ് ഖലീഫ ബിന്‍ സായിദ് ഇന്‍റര്‍നാഷണല്‍ സ്ട്രീറ്റിലാണ് വലിയ വാഹനങ്ങള്‍ക്ക് ഓവര്‍ടേക്കിങ്ങിന് അനുമതി നൽകിയിരിക്കുന്നത്. ഇന്ന് മുതല്‍ നിയമം പ്രാബല്യത്തിൽ വരും. ബെനോന ബ്രിഡ്ജില്‍ നിന്ന് ഇകാദ് ബ്രിഡ്ജിലേക്കും തിരിച്ചുമുള്ള പാതയില്‍, വലതുവശത്തെ രണ്ടാമത്തെ ലൈനിലാണ് ഓവര്‍ടേക്കിങ്ങിന് അനുമതി നല്‍കിയിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയില്‍ വീണ്ടും ഒന്നാമതെത്തി അബുദാബി
ഓണ്‍ലെെന്‍ ഡാറ്റാ ബേസ് കമ്പനിയായ നമ്പിയോ പുറത്തുവിട്ട ലോകത്തിലെ ഏറ്റവും സുരക്ഷിതമായ 329 നഗരങ്ങളുടെ പട്ടികയിലാണ് 86.8 പോയിന്‍റ് നേടി അബുദാബി ഒന്നാമതെത്തിയത്. 2017 മുതല്‍ അബുദാബി തന്നെയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. തായ്പേയ്, ദോഹഎന്നീ നഗരങ്ങളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്.
അബുദാബിയിൽ ആദ്യ പാസഞ്ചർ യാത്ര നടത്തി ഇത്തിഹാദ് റെയില്‍
അബുദാബിയിൽ നിന്ന് അൽ ദന്നയിലേക്കാണ് ആദ്യ സർവീസ് നടത്തിയത്. അബുദാബിയിൽനിന്ന് 250 കിലോമീറ്റർ അകലെയാണ് അൽ ദന്നയുളളത്. റോഡിലൂടെയുള്ള ചരക്ക് വാഹനത്തെ നിയന്ത്രിക്കുക, പരിസ്ഥിതി മലിനീകരണം ഗണ്യമായി കുറയ്ക്കുക തുടങ്ങിയവയും റെയില്‍ സര്‍വീസിന്‍റെ നേട്ടമാണെന്ന് വ്യവസായ മന്ത്രി ഡോ. സുൽത്താൻ അൽ ജാബർ പറഞ്ഞു.
895 ദിര്‍ഹത്തിന് കോഴിക്കോട് യാത്രാ ഓഫറുമായി ഇത്തിഹാദ് എയര്‍വെയ്സ്
അബുദാബിയില്‍ നിന്ന് കോഴിക്കോട് വരെയാണ് ഇക്കണോമി ക്ലാസിന് 895 ദിര്‍ഹം ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ജനുവരി 18 നുളളില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഓഫർ ലഭിക്കുക. ജനുവരി 23നും ജൂണ്‍ 15നും ഇടയില്‍ ഈ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാന്‍ സാധിക്കും.
എമിറേറ്റ്സിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേക മെഡിക്കൽ സിറ്റി സ്ഥാപിക്കാനൊരുങ്ങുന്നു
അബുദാബി കിരീടാവകാശിയായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദാണ് മെഡിക്കൽ സിറ്റി സ്ഥാപിക്കുന്നതിന് അനുമതി നൽകിയത്. സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന മെഡിക്കൽ സിറ്റി അബുദാബിയുടെ ആരോഗ്യ സംരക്ഷണ മേഖലയ്ക്ക് മുതൽക്കൂട്ട് ആയിരിക്കുമെന്ന് ഷെയ്ഖ് ഖാലിദ് പറഞ്ഞു.