895 ദിര്‍ഹത്തിന് കോഴിക്കോട് യാത്രാ ഓഫറുമായി ഇത്തിഹാദ് എയര്‍വെയ്സ്

അബുദാബിയില്‍ നിന്ന് കോഴിക്കോട് വരെയാണ് ഇക്കണോമി ക്ലാസിന് 895 ദിര്‍ഹം ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ജനുവരി 18 നുളളില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഓഫ‍ർ ലഭിക്കുക. ജനുവരി 23നും ജൂണ്‍ 15നും ഇടയില്‍ ഈ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാന്‍ സാധിക്കും.