Short Vartha - Malayalam News

IBS സോഫ്റ്റ് വെയറുമായി സഹകരണത്തില്‍ ഏര്‍പ്പെട്ട് ഫ്‌ളൈ 91 എയര്‍ലൈന്‍

പ്രാദേശിക എയർലൈൻ കാരിയറായ ഗോവ ആസ്ഥാനമായുള്ള ഫ്‌ളൈ 91 കാര്യക്ഷമവും ചെലവ് കുറഞ്ഞതുമായ റിസർവേഷൻ അനുഭവം പ്രദാനം ചെയ്യുന്ന IBSന്‍റെ iFly കൊമേഴ്‌സ് പ്ലാറ്റ്‌ഫോം നടപ്പാക്കുന്നതിനാണ് സഹകരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഉപഭോക്താക്കൾക്ക് ഏറ്റവും ചെലവ് കുറഞ്ഞ നിരക്കുകൾ ലഭിക്കുന്നതിന് ഇതിലൂടെ സാധിക്കുന്നതാണ്. ടയർ 2, ടയർ 3 നഗരങ്ങളെ ബന്ധിപ്പിക്കാനും വിമാന സര്‍വീസുകള്‍ കുറഞ്ഞ ഉൾപ്രദേശങ്ങളിലേക്ക് സേവനങ്ങള്‍ ലഭ്യമാക്കാനും ഫ്‌ളൈ 91 നെ ഈ പ്ലാറ്റ് ഫോം സഹായിക്കും.