Short Vartha - Malayalam News

5000 രൂപയ്ക്ക് കോഴിക്കോട്-അഗത്തി വിമാന സർവീസുമായി ഇൻഡിഗോ

ലക്ഷദ്വീപിലേക്ക് കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് വിമാന സർവീസ് ആരംഭിക്കുന്നത് ആദ്യമായാണ്. മേയ് ഒന്നിന് തുടങ്ങുന്ന ഇൻഡിഗോ വിമാന സർവീസിന്‍റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. 78 പേർക്കു സഞ്ചരിക്കാവുന്ന ATR വിമാനം എല്ലാ ദിവസവും സർവീസ് നടത്തുന്നതാണ്. കരിപ്പൂരിൽ നിന്ന് രാവിലെ 10.20 ന് പുറപ്പെട്ട് ഉച്ചയ്ക്ക് ഒരു മണിക്ക് അഗത്തിയിൽ എത്തുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.