Short Vartha - Malayalam News

കോഴിക്കോട് നിന്ന് 6,000 രൂപയ്ക്ക് മലേഷ്യയിലേക്ക് യാത്ര ചെയ്യാവുന്ന ഓഫറുമായി എയർ ഏഷ്യ

ക്വലാലംപുരിലേക്ക് ആഴ്ചയിൽ മൂന്ന് സർവീസ് വീതം ആണ് ആദ്യഘട്ടത്തിൽ കോഴിക്കോട് വിമാന താവളത്തില്‍ നിന്ന് ഉണ്ടാകുക. ഏപ്രിൽ പകുതിയോടെ ബുക്കിംഗ് ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. 180 പേർക്ക് സഞ്ചരിക്കാവുന്ന A320 വിമാനമാണ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യക്കാർക്ക് മലേഷ്യ സന്ദര്‍ശിക്കാന്‍ വിസ ആവശ്യമില്ലാത്തതിനാൽ മലബാര്‍ മേഖലയില്‍ നിന്ന് ഈ റൂട്ടില്‍ തിരക്ക് ഉണ്ടാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.