Short Vartha - Malayalam News

ഇന്ത്യയില്‍ വിമാന കമ്പനികൾ സർവീസുകൾ റദ്ദാക്കുന്നത് യാത്രക്കാരെ വലയ്ക്കുന്നു

ഫെബ്രുവരിയിൽ വിമാന സർവീസുകൾ റദ്ദാകുകയും വൈകുകയും ചെയ്തതിനാൽ 15.5 ലക്ഷം വിമാന യാത്രക്കാരെ ബാധിച്ചതായി ഡയറക്‌ടർ ജനറൽ ഒഫ് സിവിൽ ഏവിയേഷന്‍ അറിയിച്ചു. സർവീസുകൾ തുടർച്ചയായി റദ്ദാക്കിയതിനാല്‍ വിമാന യാത്രക്കാരുടെ എണ്ണം ജനുവരി മാസത്തേക്കാള്‍ 3.8 ശതമാനം കുറഞ്ഞ് 1.26 കോടിയിലെത്തി. 60.1 ശതമാനം വിപണി വിഹിതം നേടിയ ഇൻഡിഗോ എയര്‍ലൈന്‍സില്‍ ആണ് ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ സഞ്ചരിച്ചത്.