Short Vartha - Malayalam News

വിമാനങ്ങളില്‍ 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് രക്ഷിതാക്കൾക്കൊപ്പം സീറ്റ് നല്‍കണമെന്ന് നിര്‍ദേശം

കുട്ടികൾക്ക് ഒരേ PNR ൽ യാത്ര ചെയ്യുന്ന അവരുടെ മാതാപിതാക്കളുടേയോ രക്ഷിതാക്കളുടേയോ സമീപമായി സീറ്റ് അനുവദിച്ചിട്ടുണ്ടെന്ന് എയർലൈനുകൾ ഉറപ്പാക്കണമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ആവശ്യപ്പെട്ടു. കുട്ടികളെ രക്ഷിതാക്കൾക്കൊപ്പം യാത്ര ചെയ്യാന്‍ അനുവദിക്കാത്ത ഒട്ടേറെ കേസുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് DGCA യുടെ നിര്‍ദേശം. വെബ് ചെക്ക്-ഇൻ ചെയ്ത ഒരു സീറ്റും തിരഞ്ഞെടുക്കാത്ത യാത്രക്കാർക്ക് ഓട്ടോ സീറ്റ് അസൈൻമെന്‍റിനുളള വ്യവസ്ഥ ഉളളതായും DGCA അറിയിച്ചു.