Short Vartha - Malayalam News

കോഴിക്കോട് വിമാനത്താവളത്തില്‍ എയര്‍ അറേബ്യയും സലാം എയറും സര്‍വീസുകളുടെ എണ്ണം കൂട്ടുന്നു

റാസല്‍ ഖൈമ -കോഴിക്കോട് സര്‍വീസ് ആഴ്ചയില്‍ അഞ്ചാക്കിയാണ് എയര്‍ അറേബ്യ ഉയര്‍ത്തിയത്. ഏപ്രില്‍ 19 മുതല്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ അബുദാബിയിലേക്ക് എയര്‍ അറേബ്യയുടെ മൂന്നുവീതം സര്‍വീസുകള്‍ ഉണ്ടായിരിക്കും. ഏപ്രില്‍ 15 ഓടെ ദമാമിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് സലാം എയര്‍ അറിയിച്ചു‌. സര്‍വീസുകളുടെ എണ്ണവും സമയക്രമവും സലാം എയര്‍ ഉടന്‍ പുറത്തിറക്കും.