Short Vartha - Malayalam News

വിമാന ടിക്കറ്റുകളുടെ നിരക്കുകൾ കുതിച്ചുയരുന്നു

അവധിക്കാലവും പൊതുതിരഞ്ഞെടുപ്പും മൂലം യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നത് നിരക്കുകൾ കൂടാന്‍ കാരണമാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിൽ നിന്ന് ബെംഗളൂരു, കൊച്ചി, ഗോവ, ജമ്മു തുടങ്ങിയ നഗരങ്ങളിലേക്കുളള ടിക്കറ്റ് നിരക്കുകളിൽ 25 ശതമാനം വർദ്ധനയാണ് രേഖപ്പെടുത്തിയത്. പൈലറ്റുമാരുടെ സമരത്തില്‍ കഴിഞ്ഞ ദിവസങ്ങളിൽ ദിവസവും മുപ്പത് സർവീസുകൾ വരെയാണ് വിസ്താര റദ്ദാക്കിയത്. സാങ്കേതിക പ്രശ്നങ്ങൾ ഉളളതിനാല്‍ സർവീസുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സാധിക്കാത്തതും വലിയ വിമാനങ്ങൾ ഉപയോഗിക്കാന്‍ മുൻനിര വിമാന കമ്പനികൾക്ക് കഴിയാത്തതും പ്രശ്നം രൂക്ഷമാക്കുന്നു.