Short Vartha - Malayalam News

ഇന്ത്യയില്‍ വിമാന യാത്രക്കാരുടെ എണ്ണം കൂടുന്നു

ഈ സാമ്പത്തിക വർഷം ഇതിനോടകം തന്നെ 15 കോടിയിലധികം ആഭ്യന്തര യാത്രക്കാര്‍ വിമാനത്തിൽ സഞ്ചരിച്ചതായി കൺസൾട്ടൻസി സേവന കമ്പനിയായ ICRA പറഞ്ഞു. കോവിഡിന് മുമ്പ് 14 കോടി ആളുകളാണ് ആഭ്യന്തരമായി സഞ്ചരിച്ചിരുന്നത്. ഈ സാമ്പത്തിക വർഷാവസാനത്തോടെ വിദേശ യാത്രക്കാരുടെ എണ്ണം 2.7 കോടിയിലെത്തുമെന്നാണ് കരുതുന്നത്. കോവിഡിന് മുമ്പ് വിദേശ യാത്രക്കാരുടെ എണ്ണം പ്രതിവർഷം 2.5 കോടി എന്ന നിരക്കില്‍ ആയിരുന്നു.