ഓടുന്ന വാഹനത്തില്‍ നിന്ന് തല പുറത്തിട്ടാല്‍ കനത്ത പിഴയെന്ന് അബുദാബി, ദുബായ് പോലീസ്

സണ്‍റൂഫ്, വിന്‍ഡോകള്‍ എന്നിവയിലൂടെ തല പുറത്തിട്ടാല്‍ 2000 ദിര്‍ഹം പിഴയും 23 ബ്ലാക്ക് പോയിന്റുകളും ചുമത്തുമെന്നാണ് മുന്നറിയിപ്പ്. കൂടാതെ നിയമലംഘകരുടെ വാഹനം 60 ദിവസത്തേക്ക് കണ്ടുകെട്ടും. പിന്നീട് വാഹനം വിട്ടുകിട്ടണമെങ്കില്‍ 50,000 പിഴ അടയ്‌ക്കേണ്ടി വരുമെന്നും പോലീസ് അറിയിച്ചു. യാത്രക്കാര്‍ തല പുറത്തിടുന്നില്ലെന്ന് ഡ്രൈവര്‍മാര്‍ ഉറപ്പുവരുത്തണമെന്നാണ് നിര്‍ദേശം.