ലോകത്തെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടവും ദുബായിൽ ഒരുങ്ങുന്നു
725 മീറ്റർ ഉയരമുള്ള ബുർജ് അസീസി എന്ന പേരിലുള്ള കെട്ടിടമാണ് ദുബായ് ശൈഖ് സായിദ് റോഡിനു സമീപം ഉയരുന്നത്. 131 നിലകളുള്ള കെട്ടിടത്തിന് 600 കോടി ദിർഹത്തിലേറെയാണ് നിർമ്മാണ ചെലവ് വരുന്നത്. 2028 നുള്ളിൽ നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഓൾ സ്യൂട്ട് സെവൻ സ്റ്റാർ ഹോട്ടലും പെന്റ് ഹൗസുകളും ഉൾപ്പെടെയുള്ള താമസസൗകര്യങ്ങൾ ഇവിടെയുണ്ടാകും. അപ്പാർട്ട്മെന്റുകൾ, അവധിക്കാല വസതികൾ, നീന്തൽക്കുളങ്ങൾ, സിനിമാ തിയേറ്ററുകൾ തുടങ്ങി ഒട്ടേറെ സൗകര്യങ്ങൾ ബുർജ് അസീസിലൊരുക്കും.
തിങ്കളാഴ്ച രാത്രി 11.30 ന് പുറപ്പെടേണ്ടിയിരുന്ന സ്‌പൈസ് ജെറ്റിന്റെ കൊച്ചി-ദുബായ് സര്‍വീസാണ് മുടങ്ങിയത്. യന്ത്രത്തകരാറിനെ തുടര്‍ന്നാണ് വിമാനമെത്താതിരുന്നത്. ഇതോടെ ദുബായിലേക്ക് പുറപ്പെടേണ്ട 180 യാത്രക്കാര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കുടുങ്ങിയിരിക്കുകയാണ്. തകരാര്‍ പരിഹരിച്ച് വിമാനമെത്തിയാല്‍ ഉച്ചയ്ക്ക് ശേഷം യാത്രക്കാരെ ദുബായിലേക്ക് കൊണ്ടു പോകുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം ദുബായിൽ നിർമാണത്തില്‍
2900 കോടി രൂപ ചെലവില്‍ ഒരുക്കുന്ന അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ എയര്‍പോര്‍ട്ട് ആകുമെന്ന് UAE പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. പ്രതിവർഷം 260 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ ശേഷിയുള്ള വിമാനത്താവളം ആയിരിക്കും അൽ മക്തൂം. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തേക്കാൾ അഞ്ചിരട്ടി വലിപ്പമുണ്ടായിരിക്കും ഇതിന്. വിമാനത്താവളത്തിന്‍റെ ആദ്യഘട്ട നിര്‍മാണം 10 വർഷത്തിനുള്ളിൽ പൂർത്തിയാക്കും.
പ്രളയ ബാധിതർക്ക് സഹായവുമായി ദുബായ്
പ്രളയത്തെ തുടർന്ന് ദുബായിൽ വീട് നഷ്ടപ്പെട്ടവർക്ക് താൽക്കാലിക താമസവും മറ്റ് അനുബന്ധ സൗകര്യങ്ങളും ഒരുക്കാൻ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉത്തരവിട്ടു. പ്രതികൂല കാലാവസ്ഥയിൽ ദുരിതമനുഭവിക്കുന്ന എല്ലാവർക്കും ദുബായ് പിന്തുണ നൽകുമെന്നും നടപടികളുടെ പുരോഗതി വ്യക്തിപരമായി നിരീക്ഷിക്കുമെന്നും ഷെയ്ഖ് ഹംദാൻ അറിയിച്ചു.
ദുബൈയിലെ ബഹുനില കെട്ടിടം ഒരു വശത്തേക്ക് ചരിഞ്ഞു
ഖിസൈസ് മുഹൈസ്ന നാലില്‍ മദീന മാളിന് സമീപമുള്ള പത്തുനില കെട്ടിടം ചരിഞ്ഞതിന് പിന്നാലെ ദുബൈ പോലീസും ദുബൈ സിവില്‍ ഡിഫന്‍സ് സംഘവും ചേര്‍ന്ന് മലയാളികളടക്കമുള്ള നൂറിലേറെ കുടുംബങ്ങളെ കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിച്ചു. രാത്രി ഭൂചലനം പോലെ അനുഭവപ്പെട്ടതായി താമസക്കാര്‍ പറഞ്ഞു. കെട്ടിടത്തിലുള്ളത് 108 അപ്പാര്‍ട്ട്‌മെന്റുകളാണ്. സംഭവത്തില്‍ മറ്റ് അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
എയർ ഇന്ത്യ ദുബായ് സർവീസുകൾ റദ്ദാക്കി
തുടര്‍ച്ചയായി വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം തടസപ്പെടുന്നതിനാല്‍ എയര്‍ ഇന്ത്യ ദുബായിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. ഏപ്രില്‍ 21 വരെ ബുക്ക് ചെയ്ത ടിക്കറ്റുകളില്‍ റീഫണ്ടും റീ ഷെഡ്യൂളിങില്‍ ഇളവും നല്‍കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. തടസങ്ങള്‍ നീക്കം ചെയ്ത ശേഷം സര്‍വീസുകള്‍ പുനരാരംഭിക്കുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.
വിമാനം പുറപ്പെടുമെന്ന് ഉറപ്പ് ലഭിച്ചവര്‍ മാത്രം എത്തിയാല്‍ മതിയെന്ന് ദുബായ് വിമാനത്താവള അധികൃതര്‍
വിമാനം പുറപ്പെടുമെന്ന് ഉറപ്പ് കിട്ടിയവര്‍ വിമാനം പുറപ്പെടുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് എത്തിയാല്‍ മതിയെന്നും അധികൃതര്‍ അറിയിച്ചു. തിരക്ക് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. UAEയിലെ കനത്ത മഴയെ തുടര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ട ദുബായ് വിമാനത്താവളം ഇന്ന് സാധാരണ നിലയിലാകുമെന്നും എയര്‍പോട്ട് അധികൃതര്‍ വ്യക്തമാക്കി. കനത്ത മഴയെ തുടര്‍ന്ന് നിരവധി വിമാനങ്ങള്‍ ദുബായ് വിമാനത്താവളത്തില്‍ നിന്ന് റദ്ദാക്കിയിരുന്നു.
ദുബായിലെ കനത്ത മഴ: ക്ലൗഡ് സീഡിംഗ് മൂലമല്ലെന്ന് UAE കാലാവസ്ഥാ കേന്ദ്രം
കൊടുങ്കാറ്റുകളാണ് നിലവിലെ ദുരന്തം വിതച്ച മഴയ്ക്ക് കാരണമായിട്ടുള്ളതെന്ന് UAE കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ജല ലഭ്യതയ്ക്ക് വേണ്ടി UAE ക്ലൗഡ് സീഡിംഗിനെ ആശ്രയിക്കാറുണ്ടായിരുന്നു. കനത്ത മഴയില്‍ ദുബായില്‍ നിരവധി നാശനഷ്ടങ്ങളാണ് ഉണ്ടായത്. റോഡുകളും ജനജീവിതവും സാധാരണ നിലയിലാക്കാനുള്ള ശ്രമം തുടരുകയാണ്. മഴയെ തുടര്‍ന്ന് ദുബായ് വിമാനത്താവളത്തില്‍ നിന്ന് ഇതുവരെ 884 വിമാനങ്ങളാണ് റദ്ദാക്കിയത്.
കനത്ത മഴ: എമിറേറ്റുകളിലെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് പഠിക്കാന്‍ ഉത്തരവിട്ട് UAE പ്രസിഡന്റ്
75 വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും കനത്ത മഴയാണ് ദുബായില്‍ അനുഭവപ്പെട്ടത്. ഇതേതുടര്‍ന്ന് ദുബായ് വിമാനത്താവളം, വിവിധ മെട്രോ സ്റ്റേഷനുകള്‍, ഷോപ്പിങ് മാളുകള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്നാണ് പഠനം നടത്താന്‍ UAE പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് നിര്‍ദേശിച്ചത്. പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയാണ് രാജ്യത്തിന്റെ പ്രഥമ പരിഗണനയെന്ന് പ്രസിഡന്റ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.Read More
ദുബായില്‍ കനത്ത മഴ; കേരളത്തില്‍ നിന്നുള്ള നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കി
നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും ദുബായിലേക്കുള്ള വിമാനങ്ങള്‍ ഇന്നും റദ്ദാക്കി. ഇന്നലെ രാത്രി 10.20ന് കൊച്ചിയില്‍ നിന്നും പുറപ്പെടേണ്ടിയിരുന്ന സ്‌പൈസ് വിമാനം ഇനിയും പുറപ്പെട്ടില്ല. ഇന്ന് ഉച്ചക്ക് 12.15ന് പുറപ്പെടുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. രാവിലെ 10.30 ന് ദുബായിലേക്ക് പുറപ്പെടേണ്ട എമിറേറ്റ് വിമാനം ഉച്ചക്ക് 12.30ന് പുറപ്പെടുകയുള്ളു. വൈകിട്ട് 5.05ന് ദുബായില്‍ നിന്നും എത്തേണ്ട ഇന്‍ഡിഗോ വിമാനവും പുലര്‍ച്ചെ 2.45ന് എത്തേണ്ട ഇന്‍ഡിഗോയുടെ ദോഹ വിമാനവും 3.15ന് എത്തേണ്ടിയിരുന്ന എയര്‍ അറേബ്യയുടെ ഷാര്‍ജ വിമാനവും റദ്ദാക്കി.Read More