Short Vartha - Malayalam News

ദുബൈയിലെ ബഹുനില കെട്ടിടം ഒരു വശത്തേക്ക് ചരിഞ്ഞു

ഖിസൈസ് മുഹൈസ്ന നാലില്‍ മദീന മാളിന് സമീപമുള്ള പത്തുനില കെട്ടിടം ചരിഞ്ഞതിന് പിന്നാലെ ദുബൈ പോലീസും ദുബൈ സിവില്‍ ഡിഫന്‍സ് സംഘവും ചേര്‍ന്ന് മലയാളികളടക്കമുള്ള നൂറിലേറെ കുടുംബങ്ങളെ കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിച്ചു. രാത്രി ഭൂചലനം പോലെ അനുഭവപ്പെട്ടതായി താമസക്കാര്‍ പറഞ്ഞു. കെട്ടിടത്തിലുള്ളത് 108 അപ്പാര്‍ട്ട്‌മെന്റുകളാണ്. സംഭവത്തില്‍ മറ്റ് അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.