Short Vartha - Malayalam News

കനത്ത മഴ: എമിറേറ്റുകളിലെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് പഠിക്കാന്‍ ഉത്തരവിട്ട് UAE പ്രസിഡന്റ്

75 വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും കനത്ത മഴയാണ് ദുബായില്‍ അനുഭവപ്പെട്ടത്. ഇതേതുടര്‍ന്ന് ദുബായ് വിമാനത്താവളം, വിവിധ മെട്രോ സ്റ്റേഷനുകള്‍, ഷോപ്പിങ് മാളുകള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്നാണ് പഠനം നടത്താന്‍ UAE പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് നിര്‍ദേശിച്ചത്. പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയാണ് രാജ്യത്തിന്റെ പ്രഥമ പരിഗണനയെന്ന് പ്രസിഡന്റ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. പ്രാദേശിക അധികാരികളുടെ സഹകരണത്തോടെ ദുരിതബാധിതരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനും നിര്‍ദേശം നല്‍കി.