Short Vartha - Malayalam News

ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം ദുബായിൽ നിർമാണത്തില്‍

2900 കോടി രൂപ ചെലവില്‍ ഒരുക്കുന്ന അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ എയര്‍പോര്‍ട്ട് ആകുമെന്ന് UAE പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. പ്രതിവർഷം 260 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ ശേഷിയുള്ള വിമാനത്താവളം ആയിരിക്കും അൽ മക്തൂം. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തേക്കാൾ അഞ്ചിരട്ടി വലിപ്പമുണ്ടായിരിക്കും ഇതിന്. വിമാനത്താവളത്തിന്‍റെ ആദ്യഘട്ട നിര്‍മാണം 10 വർഷത്തിനുള്ളിൽ പൂർത്തിയാക്കും.