Short Vartha - Malayalam News

വിമാനം പുറപ്പെടുമെന്ന് ഉറപ്പ് ലഭിച്ചവര്‍ മാത്രം എത്തിയാല്‍ മതിയെന്ന് ദുബായ് വിമാനത്താവള അധികൃതര്‍

വിമാനം പുറപ്പെടുമെന്ന് ഉറപ്പ് കിട്ടിയവര്‍ വിമാനം പുറപ്പെടുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് എത്തിയാല്‍ മതിയെന്നും അധികൃതര്‍ അറിയിച്ചു. തിരക്ക് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. UAEയിലെ കനത്ത മഴയെ തുടര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ട ദുബായ് വിമാനത്താവളം ഇന്ന് സാധാരണ നിലയിലാകുമെന്നും എയര്‍പോട്ട് അധികൃതര്‍ വ്യക്തമാക്കി. കനത്ത മഴയെ തുടര്‍ന്ന് നിരവധി വിമാനങ്ങള്‍ ദുബായ് വിമാനത്താവളത്തില്‍ നിന്ന് റദ്ദാക്കിയിരുന്നു.