Short Vartha - Malayalam News

ദുബായിലെ കനത്ത മഴ: ക്ലൗഡ് സീഡിംഗ് മൂലമല്ലെന്ന് UAE കാലാവസ്ഥാ കേന്ദ്രം

കൊടുങ്കാറ്റുകളാണ് നിലവിലെ ദുരന്തം വിതച്ച മഴയ്ക്ക് കാരണമായിട്ടുള്ളതെന്ന് UAE കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ജല ലഭ്യതയ്ക്ക് വേണ്ടി UAE ക്ലൗഡ് സീഡിംഗിനെ ആശ്രയിക്കാറുണ്ടായിരുന്നു. കനത്ത മഴയില്‍ ദുബായില്‍ നിരവധി നാശനഷ്ടങ്ങളാണ് ഉണ്ടായത്. റോഡുകളും ജനജീവിതവും സാധാരണ നിലയിലാക്കാനുള്ള ശ്രമം തുടരുകയാണ്. മഴയെ തുടര്‍ന്ന് ദുബായ് വിമാനത്താവളത്തില്‍ നിന്ന് ഇതുവരെ 884 വിമാനങ്ങളാണ് റദ്ദാക്കിയത്.