Short Vartha - Malayalam News

കോസ്‌മെറ്റിക് സര്‍ജറി ചെയ്തവര്‍ പാസ്‌പോര്‍ട്ടില്‍ ഫോട്ടോ അപ്‌ഡേറ്റ് ചെയ്യണം; നിര്‍ദേശവുമായി ദുബായ്

പാസ്‌പോര്‍ട്ട് ലഭിച്ച ശേഷം കോസ്‌മെറ്റിക് സര്‍ജറി നടത്തിയവര്‍ പാസ്‌പോര്‍ട്ടിലും പുതിയ ഫോട്ടോ അപ്‌ഡേറ്റ് ചെയ്യണമെന്നാണ് ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. മൂക്ക്, കവിള്‍, താടി എന്നിവയുടെ ആകൃതിയില്‍ മാറ്റം വരുത്തിയവര്‍ക്കാണ് നിര്‍ദേശം. ഇത്തരം യാത്രക്കാരുടെ തിരിച്ചറിയല്‍ രേഖകള്‍ വിമാനത്താവളങ്ങളില്‍ പരിശോധന നടത്തി സ്ഥിരീകരിക്കുന്നതിന് സമയമെടുക്കുന്നതും യാത്ര മുടങ്ങുന്നതും ശ്രദ്ധയില്‍പെട്ടതോടെയാണ് അധികൃതര്‍ ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്.