PSC പരീക്ഷയിലെ ആള്‍മാറാട്ടം: സഹോദരങ്ങള്‍ കോടതിയിൽ കീഴടങ്ങി

നേമം സ്വദേശികളായ അമൽ ജിത്തും അഖിൽ ജിത്തുമാണ് തിരുവനന്തപുരം ACJM കോടതിയില്‍ കീഴടങ്ങിയത്. കേരള സർവകലാശാല ലാസ്റ്റ് ഗ്രേഡ് പരീക്ഷക്കിടെ അധികൃതര്‍ ബയോ മെട്രിക് മെഷീനുമായി പരിശോധനയ്ക്ക് വന്നപ്പോഴാണ് പരീക്ഷ എഴുതാന്‍ എത്തിയ ഒരാള്‍ ഓടി രക്ഷപ്പെട്ടത്. അമൽജിത്തിനായി സഹോദരൻ അഖിൽ ജിത്ത് പരീക്ഷ എഴുതാന്‍ എത്തിയതായി ആണ് പോലീസ് കരുതുന്നത്.
Tags : PSC