Short Vartha - Malayalam News

കാലവര്‍ഷ ദുരന്തം: ഓഗസ്റ്റ് രണ്ട് വരെയുള്ള എല്ലാ PSC പരീക്ഷകളും മാറ്റിവെച്ചു

ജൂലായ് 31 മുതല്‍ ഓഗസ്റ്റ് രണ്ട് വരെ നടത്താനിരുന്ന എല്ലാ PSC പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. അതേസമയം നേരത്തെ നിശ്ചയിച്ച അഭിമുഖങ്ങള്‍ക്ക് മാറ്റമുണ്ടാകില്ല. ദുരന്തബാധിത പ്രദേശങ്ങളില്‍നിന്ന് അഭിമുഖത്തില്‍ പങ്കെടുക്കാന്‍ പറ്റാത്തവര്‍ക്ക് മറ്റൊരവസരം നല്‍കുമെന്നും PSC പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.