Short Vartha - Malayalam News

PSC ഗ്രേസ് മാർക്ക്: 12 കായിക ഇനങ്ങൾ കൂടി ഉൾപ്പെടുത്തും

PSC പരീക്ഷയ്ക്ക് ഇനി 12 കായിക ഇനങ്ങൾക്കു കൂടി ഗ്രേസ് മാർക്ക് നൽകാൻ തീരുമാനിച്ചു. ക്ലാസ്സ് III, ക്ലാസ്സ് IV തസ്തികകളിലേക്ക് നടത്തുന്ന നിയമനത്തില്‍ അധിക മാര്‍ക്ക് നല്‍കുന്നതിനാണ് പുതിയ ഇനങ്ങള്‍ കൂട്ടിച്ചേര്‍ത്തത്. ഇന്ന് ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. റോളർ സ്കേറ്റിംഗ്, ടഗ് ഓഫ് വാർ, റേസ് ബോട്ട് & അമേച്വർ റോവിംഗ്, ആട്യ പാട്യ, ത്രോബോൾ, നെറ്റ്ബോൾ, ആം റെസ്ലിംഗ്, അമേച്വർ ബോക്സിംഗ്, യോഗ, സെപക്താക്ര, റഗ്ലി, റോൾബോൾ എന്നിവയാണ് പുതുതായി ഉള്‍പ്പെടുത്തുക. ഇതോടെ ഗ്രേസ് മാർക്ക് ലഭിക്കുന്ന കായിക ഇനങ്ങളുടെ എണ്ണം 52 ആയി.