Short Vartha - Malayalam News

PSC നിയമനത്തില്‍ വഴിവിട്ട രീതികളില്ലെന്ന് മുഖ്യമന്ത്രി

PSCയെ അപകീര്‍ത്തിപ്പെടുത്താന്‍ ഒട്ടേറെ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും PSC അംഗങ്ങളെ നിയമിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള അഴിമതിയുടെ ഭാഗമായിട്ടല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിയമസഭയിലെ ചോദ്യോത്തരവേളയില്‍ PSC അംഗമായി നിയമിക്കാനായി കോഴിക്കോട്ടെ ഭരണകക്ഷി നേതാവ് 60 ലക്ഷം രൂപ കോഴ വാങ്ങിയ സംഭവം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നോ എന്ന UDF അംഗം എന്‍. ഷംസുദ്ദീന്റെ ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. നാട്ടില്‍ പല തട്ടിപ്പുകള്‍ക്കു വേണ്ടി ആളുകള്‍ ശ്രമിക്കുന്നുണ്ടെന്നും അങ്ങനെയുള്ള തട്ടിപ്പുകള്‍ നടക്കുമ്പോള്‍ അതിന്റെ ഭാഗമായുള്ള നടപടികള്‍ സ്വാഭാവികമായും ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.