Short Vartha - Malayalam News

LD ക്ലര്‍ക്ക് രണ്ടാം ഘട്ട പരീക്ഷ നാളെ

LD ക്ലര്‍ക്ക് തസ്തികയിലേക്കുള്ള രണ്ടാംഘട്ട പരീക്ഷ നാളെ നടക്കും. കൊല്ലം, കണ്ണൂര്‍ ജില്ലകള്‍ക്കുള്ള പരീക്ഷയാണ് നാളെ നടക്കുന്നത്. സംസ്ഥാനത്തെ 597 കേന്ദ്രങ്ങളിലായിയാണ് പരീക്ഷ തിരുവനന്തപുരം- 91, കൊല്ലം- 194, ആലപ്പുഴ- 73, കണ്ണൂര്‍- 164, കോഴിക്കോട് - 52, കാസര്‍കോട്- 23 എന്നിങ്ങനെയാണ് പരീക്ഷാ കേന്ദ്രങ്ങള്‍. ഏറ്റവും കൂടുതൽ പരീക്ഷാർത്ഥികളുള്ളത് കൊല്ലം ജില്ലയിൽ നിന്നാണ്. 47,500 പേരാണ് കൊല്ലം ജില്ലയിൽ നിന്ന് പരീക്ഷയ്ക്കായി കണ്‍ഫര്‍മേഷന്‍ നല്‍കിയത്. എട്ട് ഘട്ടമായാണ് പരീക്ഷ. കഴിഞ്ഞ മാസം തിരുവനന്തപുരം ജില്ലയിലെ ആദ്യഘട്ട പരീക്ഷ നടന്നിരുന്നു. പത്തനംതിട്ട, തൃശൂര്‍, കാസർഗോഡ് ജില്ലകള്‍ക്കുള്ള മൂന്നാംഘട്ട പരീക്ഷ ഓഗസ്റ്റ് 31 നാണ്.