തിരുവനന്തപുരത്ത് PSC പരീക്ഷയ്ക്കിടെ ആള്‍മാറാട്ട ശ്രമവുമായി യുവാവ്

പൂജപ്പുര ചിന്നമ്മ മെമ്മോറിയില്‍ ഗേള്‍സ് സ്‌കൂളില്‍ നടന്ന യൂണിവേഴ്‌സിറ്റി LGS പരീക്ഷയിലാണ് ആള്‍മാറാട്ടത്തിന് ശ്രമമുണ്ടായത്. പരീക്ഷ എഴുതാന്‍ എത്തിയവരുടെ തിരിച്ചറിയല്‍ രേഖയുമായി ഇന്‍വിജിലേറ്റര്‍ ഒത്തുനോക്കുന്നതിനിടെ ആണ് ഇയാളെ കുറിച്ച് സംശയം തോന്നിയത്. തുടര്‍ന്ന് ആള്‍മാറാട്ട ശ്രമം നടത്തിയ ആള്‍ ഹാളില്‍ നിന്ന് ഇറങ്ങി ഓടി. ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Tags : PSC