PSC ഗ്രേസ് മാർക്ക്: 12 കായിക ഇനങ്ങൾ കൂടി ഉൾപ്പെടുത്തും
PSC പരീക്ഷയ്ക്ക് ഇനി 12 കായിക ഇനങ്ങൾക്കു കൂടി ഗ്രേസ് മാർക്ക് നൽകാൻ തീരുമാനിച്ചു. ക്ലാസ്സ് III, ക്ലാസ്സ് IV തസ്തികകളിലേക്ക് നടത്തുന്ന നിയമനത്തില്‍ അധിക മാര്‍ക്ക് നല്‍കുന്നതിനാണ് പുതിയ ഇനങ്ങള്‍ കൂട്ടിച്ചേര്‍ത്തത്. ഇന്ന് ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. റോളർ സ്കേറ്റിംഗ്, ടഗ് ഓഫ് വാർ, റേസ് ബോട്ട് & അമേച്വർ റോവിംഗ്, ആട്യ പാട്യ, ത്രോബോൾ, നെറ്റ്ബോൾ, ആം റെസ്ലിംഗ്, അമേച്വർ ബോക്സിംഗ്, യോഗ, സെപക്താക്ര, റഗ്ലി, റോൾബോൾ എന്നിവയാണ് പുതുതായി ഉള്‍പ്പെടുത്തുക. ഇതോടെ ഗ്രേസ് മാർക്ക് ലഭിക്കുന്ന കായിക ഇനങ്ങളുടെ എണ്ണം 52 ആയി.
LD ക്ലര്‍ക്ക് രണ്ടാം ഘട്ട പരീക്ഷ നാളെ
LD ക്ലര്‍ക്ക് തസ്തികയിലേക്കുള്ള രണ്ടാംഘട്ട പരീക്ഷ നാളെ നടക്കും. കൊല്ലം, കണ്ണൂര്‍ ജില്ലകള്‍ക്കുള്ള പരീക്ഷയാണ് നാളെ നടക്കുന്നത്. സംസ്ഥാനത്തെ 597 കേന്ദ്രങ്ങളിലായിയാണ് പരീക്ഷ തിരുവനന്തപുരം- 91, കൊല്ലം- 194, ആലപ്പുഴ- 73, കണ്ണൂര്‍- 164, കോഴിക്കോട് - 52, കാസര്‍കോട്- 23 എന്നിങ്ങനെയാണ് പരീക്ഷാ കേന്ദ്രങ്ങള്‍. ഏറ്റവും കൂടുതൽ പരീക്ഷാർത്ഥികളുള്ളത് കൊല്ലം ജില്ലയിൽ നിന്നാണ്. 47,500 പേരാണ് കൊല്ലം ജില്ലയിൽ നിന്ന് പരീക്ഷയ്ക്കായി കണ്‍ഫര്‍മേഷന്‍ നല്‍കിയത്. എട്ട് ഘട്ടമായാണ് പരീക്ഷ. കഴിഞ്ഞ മാസം തിരുവനന്തപുരം ജില്ലയിലെ ആദ്യഘട്ട പരീക്ഷ നടന്നിരുന്നു. പത്തനംതിട്ട, തൃശൂര്‍, കാസർഗോഡ് ജില്ലകള്‍ക്കുള്ള മൂന്നാംഘട്ട പരീക്ഷ ഓഗസ്റ്റ് 31 നാണ്.
കാലവര്‍ഷ ദുരന്തം: ഓഗസ്റ്റ് രണ്ട് വരെയുള്ള എല്ലാ PSC പരീക്ഷകളും മാറ്റിവെച്ചു
ജൂലായ് 31 മുതല്‍ ഓഗസ്റ്റ് രണ്ട് വരെ നടത്താനിരുന്ന എല്ലാ PSC പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. അതേസമയം നേരത്തെ നിശ്ചയിച്ച അഭിമുഖങ്ങള്‍ക്ക് മാറ്റമുണ്ടാകില്ല. ദുരന്തബാധിത പ്രദേശങ്ങളില്‍നിന്ന് അഭിമുഖത്തില്‍ പങ്കെടുക്കാന്‍ പറ്റാത്തവര്‍ക്ക് മറ്റൊരവസരം നല്‍കുമെന്നും PSC പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
LDC പരീക്ഷ: അധിക സര്‍വീസുമായി KSRTC
തിരുവനന്തപുരം ജില്ലയില്‍ PSC നാളെ നടത്തുന്ന LDC പരീക്ഷയ്‌ക്കെത്തുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി അധിക സര്‍വീസുകളൊരുക്കി KSRTC. റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് എന്നിവടങ്ങളില്‍ നിന്ന് പരീക്ഷാ കേന്ദ്രങ്ങളിലേക്ക് പോകാനും തിരികെ വരാനും ആവശ്യാനുസരണമുള്ള സര്‍വ്വീസുകള്‍ KSRTC ഏര്‍പ്പെടുത്തിയിട്ടുണ്ട്. 607 സെന്ററുകളിലായി 1,39,187 ഉദ്യോഗാര്‍ത്ഥികളാണ് പരീക്ഷയ്‌ക്കെത്തുക എന്നാണ് വിലയിരുത്തല്‍.
PSC നിയമനത്തില്‍ വഴിവിട്ട രീതികളില്ലെന്ന് മുഖ്യമന്ത്രി
PSCയെ അപകീര്‍ത്തിപ്പെടുത്താന്‍ ഒട്ടേറെ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും PSC അംഗങ്ങളെ നിയമിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള അഴിമതിയുടെ ഭാഗമായിട്ടല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിയമസഭയിലെ ചോദ്യോത്തരവേളയില്‍ PSC അംഗമായി നിയമിക്കാനായി കോഴിക്കോട്ടെ ഭരണകക്ഷി നേതാവ് 60 ലക്ഷം രൂപ കോഴ വാങ്ങിയ സംഭവം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നോ എന്ന UDF അംഗം എന്‍. ഷംസുദ്ദീന്റെ ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്.Read More
കനത്ത മഴ: PSC കായിക ക്ഷമത പരീക്ഷ മാറ്റിവെച്ചു
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ PSC ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും മാറ്റിവെച്ചു. വിവിധ ജില്ലകളിൽ ജൂലൈ 1, 2, 3 തീയതികളിലായി ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് നടത്താൻ നിശ്ചയിച്ചിരുന്ന ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ആണ് കനത്ത മഴയെ തുടർന്ന് മാറ്റിവച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് PSC അധികൃതർ അറിയിച്ചു.
PSC പരീക്ഷയിലെ ആള്‍മാറാട്ടം: സഹോദരങ്ങള്‍ കോടതിയിൽ കീഴടങ്ങി
നേമം സ്വദേശികളായ അമൽ ജിത്തും അഖിൽ ജിത്തുമാണ് തിരുവനന്തപുരം ACJM കോടതിയില്‍ കീഴടങ്ങിയത്. കേരള സർവകലാശാല ലാസ്റ്റ് ഗ്രേഡ് പരീക്ഷക്കിടെ അധികൃതര്‍ ബയോ മെട്രിക് മെഷീനുമായി പരിശോധനയ്ക്ക് വന്നപ്പോഴാണ് പരീക്ഷ എഴുതാന്‍ എത്തിയ ഒരാള്‍ ഓടി രക്ഷപ്പെട്ടത്. അമൽജിത്തിനായി സഹോദരൻ അഖിൽ ജിത്ത് പരീക്ഷ എഴുതാന്‍ എത്തിയതായി ആണ് പോലീസ് കരുതുന്നത്.
PSC പരീക്ഷയിലെ ആള്‍മാറാട്ട ശ്രമം പിടികൂടിയത് ബയോമെട്രിക് പരിശോധനയില്‍
തിരുവനന്തപുരത്ത് യൂണിവേഴ്‌സിറ്റി LGS പരീക്ഷയില്‍ ആണ് PSC ആദ്യമായി ബയോമെട്രിക് പരിശോധന ഏര്‍പ്പെടുത്തിയത്. പരീക്ഷ എഴുതാന്‍ എത്തിയവരുടെ വിരല്‍വെച്ചുള്ള പരിശോധന നടത്തുന്നതിനിടെ ആള്‍മാറാട്ട ശ്രമത്തെ കുറിച്ച് സംശയം തോന്നി. തുടര്‍ന്ന് ഇയാള്‍ ഇരുചക്ര വാഹനമെടുത്ത് സംഭവ സ്ഥലത്ത് നിന്ന് കടന്നുകളയുക ആയിരുന്നു.
തിരുവനന്തപുരത്ത് PSC പരീക്ഷയ്ക്കിടെ ആള്‍മാറാട്ട ശ്രമവുമായി യുവാവ്
പൂജപ്പുര ചിന്നമ്മ മെമ്മോറിയില്‍ ഗേള്‍സ് സ്‌കൂളില്‍ നടന്ന യൂണിവേഴ്‌സിറ്റി LGS പരീക്ഷയിലാണ് ആള്‍മാറാട്ടത്തിന് ശ്രമമുണ്ടായത്. പരീക്ഷ എഴുതാന്‍ എത്തിയവരുടെ തിരിച്ചറിയല്‍ രേഖയുമായി ഇന്‍വിജിലേറ്റര്‍ ഒത്തുനോക്കുന്നതിനിടെ ആണ് ഇയാളെ കുറിച്ച് സംശയം തോന്നിയത്. തുടര്‍ന്ന് ആള്‍മാറാട്ട ശ്രമം നടത്തിയ ആള്‍ ഹാളില്‍ നിന്ന് ഇറങ്ങി ഓടി. ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
SI, LP-UP അധ്യാപക നിയമനം തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന്
ഓഫീസ് അറ്റന്‍ഡന്റ്, പൊലിസ് കോണ്‍സ്റ്റബിള്‍, വുമണ്‍ പൊലിസ് കോണ്‍സ്റ്റബിള്‍, പഞ്ചായത്ത് സെക്രട്ടറി തുടങ്ങി ആറോളം തസ്തികകളിലേക്ക് അപേക്ഷ സമര്‍പ്പിക്കാനുളള അവസാന തീയതി ജനുവരി 31 ആണെന്ന് കേരള PSC അറിയിച്ചു. സബ് ഇൻസ്പെക്ടർ തസ്തികയിലേക്ക് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.Read More