Short Vartha - Malayalam News

LDC പരീക്ഷ: അധിക സര്‍വീസുമായി KSRTC

തിരുവനന്തപുരം ജില്ലയില്‍ PSC നാളെ നടത്തുന്ന LDC പരീക്ഷയ്‌ക്കെത്തുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി അധിക സര്‍വീസുകളൊരുക്കി KSRTC. റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് എന്നിവടങ്ങളില്‍ നിന്ന് പരീക്ഷാ കേന്ദ്രങ്ങളിലേക്ക് പോകാനും തിരികെ വരാനും ആവശ്യാനുസരണമുള്ള സര്‍വ്വീസുകള്‍ KSRTC ഏര്‍പ്പെടുത്തിയിട്ടുണ്ട്. 607 സെന്ററുകളിലായി 1,39,187 ഉദ്യോഗാര്‍ത്ഥികളാണ് പരീക്ഷയ്‌ക്കെത്തുക എന്നാണ് വിലയിരുത്തല്‍.