കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് സംസ്ഥാന വനം മന്ത്രി

കേന്ദ്ര നിയമങ്ങൾ കാട്ടുപന്നികളെ വെടിവെക്കുന്നത് തടയുന്നതാണ്. വന്യജീവി സംരക്ഷണ നിയമത്തില്‍ കാലത്തിന് അനുസരിച്ച മാറ്റങ്ങള്‍ കൊണ്ടു വരേണ്ടതാണ്. തട്ടേക്കാട് പക്ഷി സങ്കേതത്തില്‍ നിന്ന് ജനവാസ മേഖലകളെയും പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ നിന്ന് പമ്പാവാലി സെറ്റില്‍മെന്റുകളെയും ഒഴിവാക്കണമെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ കേന്ദ്ര സർക്കാരിന് സമര്‍പ്പിച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു.