കോഴിക്കോട്ടെ വിവിധ തണ്ണീര്‍ത്തടങ്ങളില്‍ കണ്ടെത്തിയത് 135 ഇനം പക്ഷികളെ

ഏഷ്യന്‍ നീര്‍പ്പക്ഷി കണക്കെടുപ്പിന്റെ ഭാഗമായാണ് ജില്ലയിലെ വിവിധ തണ്ണീര്‍ത്തടങ്ങളില്‍ കണക്കെടുപ്പ് നടത്തിയത്. കണ്ടെത്തിയ പക്ഷികളില്‍ 36 ഇനങ്ങള്‍ ദേശാടകരാണ്. മലബാര്‍ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റി, കോഴിക്കോട് ബേഡേഴ്സ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു കണക്കെടുപ്പ്. കടലുണ്ടി, ചെരണ്ടത്തൂര്‍, കോരപ്പുഴ അഴിമുഖം, സരോവരം ബയോപാര്‍ക്ക്, മാവൂര്‍, അയഞ്ചേരി എന്നിവിടങ്ങളിലാണ് കണക്കെടുപ്പ് നടന്നത്.