നെക്സോണിന്റെ CNG മോഡല്‍ പുറത്തിറക്കി ടാറ്റ

ടാറ്റയുടെ കോംപാക്ട് SUV മോഡലായ നെക്സോണിന്റെ പെട്രോള്‍, ഡീസല്‍, ഇലക്ട്രിക് എന്നിവ നേരത്തെ തന്നെ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ടാറ്റയുടെ CNG വാഹന നിരയില്‍ അഞ്ചാമത്തെ മോഡലാണിത്. ടര്‍ബോ പെട്രോള്‍ എന്‍ജിനൊപ്പം ഫാക്ടറി ഫിറ്റഡ് CNG കിറ്റുമായി എത്തുന്ന ആദ്യ വാഹനം എന്നതാണ് നെക്‌സോണിന്റെ പ്രത്യേകത. CNGയിലേക്കും പെട്രോളിലേക്കും ഓട്ടോമാറ്റിക്കലി സ്വിച്ച് ചെയ്യാനുമാവും ഈ വാഹനത്തിന്.