ടാറ്റ നെക്സോണ്‍ iCNGയുടെ വില ആരംഭിക്കുന്നത് 8.99 ലക്ഷം രൂപ മുതലാണ്. 1.2ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനാണ് നെക്സോണ്‍ iCNGയ്ക്കും. 170 Nm പരമാവധി ടോര്‍ക്കിനെതിരെ 100 Hp പരമാവധി പവര്‍ ഔട്ട്പുട്ടും വാഗ്ദാനം ചെയ്യുന്നുണ്ട്. 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് ആണ് ക്രമീകരിച്ചിരിക്കുന്നത്. SUVയ്ക്ക് 6 എയര്‍ബാഗുകള്‍, ESP എന്നിവ അടക്കം ശക്തമായ സുരക്ഷാ സംവിധാനങ്ങളുമുണ്ട്.
പുതിയ SUVകളുടെ ഡാര്‍ക്ക് എഡിഷന്‍ പുറത്തിറക്കി ടാറ്റാ മോട്ടോഴ്‌സ്
പുതിയ സഫാരിയുടെയും ഹാരിയറിന്റെയും ഡാര്‍ക്ക് എഡിഷന്‍ പുറത്തിറക്കിയിട്ടുണ്ട്. നെക്‌സോണിന്റെ ഇലക്ട്രിക് പതിപ്പും ഇന്റേണല്‍ കമ്പഷന്‍ എന്‍ജിന്‍ പതിപ്പും ഉടന്‍ ഡാര്‍ക്ക് സീരിസില്‍ ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചു. പുതിയ നെക്‌സോണ്‍ 11.45 ലക്ഷം രൂപ മുതല്‍ വിപണിയില്‍ ലഭ്യമാണ്. ഡാര്‍ക്ക് എഡിഷന്‍ പതിപ്പുകള്‍ വാഹന വിപണിയില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.
ഗ്ലോബല്‍ എന്‍ക്യാപ് ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കി ടാറ്റ നെക്സോണിന്റെ പുതിയ മോഡല്‍
ടാറ്റ നെക്സോണ്‍ ആയിരുന്നു ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കിയ ആദ്യ ഇന്ത്യന്‍ നിര്‍മിത വാഹനം. എന്നാല്‍ 2022ല്‍ ഗ്ലോബല്‍ എന്‍ക്യാപ് ക്രാഷ് ടെസ്റ്റിന്റെ മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയിരുന്നു. ഈ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് പുതിയ നെക്സോണും ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് നേടിയിരിക്കുന്നത്. പുതിയ നെക്സോണ്‍ എത്തുമ്പോള്‍ ഫീച്ചേഴ്‌സ് അടിമുടി മാറിയെങ്കിലും സുരക്ഷയുടെ കാര്യത്തില്‍ മാത്രം യാതൊരു മാറ്റവും വരുത്തിയിട്ടില്ല.
നെക്സോണിന്റെ CNG മോഡല്‍ പുറത്തിറക്കി ടാറ്റ
ടാറ്റയുടെ കോംപാക്ട് SUV മോഡലായ നെക്സോണിന്റെ പെട്രോള്‍, ഡീസല്‍, ഇലക്ട്രിക് എന്നിവ നേരത്തെ തന്നെ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ടാറ്റയുടെ CNG വാഹന നിരയില്‍ അഞ്ചാമത്തെ മോഡലാണിത്. ടര്‍ബോ പെട്രോള്‍ എന്‍ജിനൊപ്പം ഫാക്ടറി ഫിറ്റഡ് CNG കിറ്റുമായി എത്തുന്ന ആദ്യ വാഹനം എന്നതാണ് നെക്‌സോണിന്റെ പ്രത്യേകത. CNGയിലേക്കും പെട്രോളിലേക്കും ഓട്ടോമാറ്റിക്കലി സ്വിച്ച് ചെയ്യാനുമാവും ഈ വാഹനത്തിന്.