ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് പോയി ഇന്ത്യ

ഇംഗ്ലണ്ടിനോട് 28 റൺസിന് തോല്‍വി സമ്മതിച്ചതോടെയാണ് ഇന്ത്യ പോയിന്‍റ് പട്ടികയില്‍ താഴേയ്ക്ക് പോയത്. 54.16 ല്‍ നിന്നും ഇന്ത്യയുടെ പോയിന്‍റ് നില 43.33ലേക്ക് കുറയുകയാണുണ്ടായത്. ഓസ്ട്രേലിയ ഒന്നാം സ്ഥാനത്തും ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ്, ബംഗ്ലാദേശ് ടീമുകളാണ് രണ്ട്, മൂന്ന്, നാല് റാങ്കുകളില്‍ ഇടംപിടിച്ചിരിക്കുന്നത്.