ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് തന്നെ തുടരും
ധരംശാലയില്‍ നടന്ന അവസാന ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര 4-1ന് വിജയിച്ചതോടെയാണ് ഒന്നാം സ്ഥാനം ഇന്ത്യ ഒന്നു കൂടി ഉറപ്പിച്ചത്. ഈ വിജയത്തോടെ ഇന്ത്യ പരമ്പര സ്വന്തമാക്കുകയും ചെയ്തു. ഇതോടെ ഇന്ത്യക്ക് 74 പോയിന്റായി. ഓസ്ട്രേലിയക്കെതിരെ ആദ്യ ടെസ്റ്റ് തോറ്റതോടെ നേരത്തെ ഒന്നാമതുണ്ടായിരുന്ന ന്യൂസിലന്‍ഡ് രണ്ടാം സ്ഥാനത്തേക്ക് വീണിരുന്നു. ന്യൂസിലന്‍ഡിന് 36 പോയിന്റാണുള്ളത്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ഒന്നാമത്
വെല്ലിങ്ടണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലാന്‍ഡിനെതിരെ ആസ്‌ട്രേലിയ 172 റണ്‍സിന് വിജയിച്ചതോടെയാണ് ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് പട്ടികയില്‍ ന്യൂസിലന്‍ഡിനെ പിന്തള്ളി ഒന്നാമതെത്തിയത്. പട്ടികയില്‍ ഇപ്പോള്‍ ന്യൂസിലാന്‍ഡ് രണ്ടാമതും ഓസീസ് മൂന്നാമതം ബംഗ്ലാദേശ് നാലാം സ്ഥാനത്തും പാകിസ്ഥാന്‍ അഞ്ചാം സ്ഥാനത്തുമാണ്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമായി രോഹിത് ശര്‍മ്മ
വിരാട് കോഹ്‌ലിയെ മറികടന്നാണ് രോഹിത് ഒന്നാമത് എത്തിയിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ രണ്ടു ഇന്നിംഗ്സുകളിലായി 27 റണ്‍സ് നേടിയതോടെയാണ് രോഹിത് വിരാടിനെ മറികടന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 29 മത്സരങ്ങളില്‍ നിന്ന് 2242 റണ്‍സ് ആണ് രോഹിത് ശര്‍മ്മ നേടിയിട്ടുളളത്. 36 മത്സരങ്ങളില്‍ നിന്ന് 2235 റണ്‍സ് ആണ് കോഹ്‌ലി നേടിയിട്ടുളളത്.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് പോയി ഇന്ത്യ
ഇംഗ്ലണ്ടിനോട് 28 റൺസിന് തോല്‍വി സമ്മതിച്ചതോടെയാണ് ഇന്ത്യ പോയിന്‍റ് പട്ടികയില്‍ താഴേയ്ക്ക് പോയത്. 54.16 ല്‍ നിന്നും ഇന്ത്യയുടെ പോയിന്‍റ് നില 43.33ലേക്ക് കുറയുകയാണുണ്ടായത്. ഓസ്ട്രേലിയ ഒന്നാം സ്ഥാനത്തും ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ്, ബംഗ്ലാദേശ് ടീമുകളാണ് രണ്ട്, മൂന്ന്, നാല് റാങ്കുകളില്‍ ഇടംപിടിച്ചിരിക്കുന്നത്.