Short Vartha - Malayalam News

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് തന്നെ തുടരും

ധരംശാലയില്‍ നടന്ന അവസാന ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര 4-1ന് വിജയിച്ചതോടെയാണ് ഒന്നാം സ്ഥാനം ഇന്ത്യ ഒന്നു കൂടി ഉറപ്പിച്ചത്. ഈ വിജയത്തോടെ ഇന്ത്യ പരമ്പര സ്വന്തമാക്കുകയും ചെയ്തു. ഇതോടെ ഇന്ത്യക്ക് 74 പോയിന്റായി. ഓസ്ട്രേലിയക്കെതിരെ ആദ്യ ടെസ്റ്റ് തോറ്റതോടെ നേരത്തെ ഒന്നാമതുണ്ടായിരുന്ന ന്യൂസിലന്‍ഡ് രണ്ടാം സ്ഥാനത്തേക്ക് വീണിരുന്നു. ന്യൂസിലന്‍ഡിന് 36 പോയിന്റാണുള്ളത്.