കൊച്ചി വാട്ടര്‍ മെട്രോ സര്‍വീസ് വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നു

കൂടതല്‍ ടെര്‍മിനുകളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കൊച്ചി വാട്ടര്‍ മെട്രോ ഹൈക്കോര്‍ട്ട് ജംഗ്ഷന്‍ ടെര്‍മിനലില്‍ നിന്ന് സൗത്ത് ചിറ്റൂരിലേക്ക് ഉടന്‍ സര്‍വീസ് ആരംഭിക്കും. മന്ത്രി പി രാജീവ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡുമായി നടത്തിയ അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.