Short Vartha - Malayalam News

കൊച്ചി വാട്ടര്‍മെട്രോയില്‍ ഇതുവരെ യാത്ര ചെയ്തത് 18 ലക്ഷത്തില്‍ അധികം ആളുകള്‍

ഇന്ത്യയിലെ ആദ്യത്തെ വാട്ടര്‍മെട്രോ കൊച്ചിയില്‍ തുടങ്ങിയിട്ട് ഏപ്രില്‍ 25 ന് ഒരു വര്‍ഷമാകും. രാജ്യത്തെ ഏക വാട്ടര്‍മെട്രോ എന്ന ടാഗ് ലൈനുമായി കൊച്ചി കാണാനെത്തുന്ന വിനോദസഞ്ചാരികളുടെ പ്രധാന ഡെസ്റ്റിനേഷനില്‍ ഒന്നായി വാട്ടര്‍മെട്രോയെ മാറ്റാന്‍ സാധിച്ചിട്ടുണ്ട്. കൊച്ചി വാട്ടര്‍മെട്രോ മാതൃകയില്‍ ഇന്ത്യയിലെ 40 നഗരങ്ങളില്‍ വാട്ടര്‍മെട്രോ പദ്ധതി നടപ്പാക്കാന്‍ അധികൃതര്‍ ഉദ്ദേശിക്കുന്നുണ്ട്, കേരളത്തില്‍ കൊല്ലവും വാട്ടര്‍മെട്രോയ്ക്കായി പരിഗണിക്കുന്നുണ്ട്. കൊച്ചി കപ്പല്‍ശാല നിര്‍മിച്ച അത്യാധുനിക ബോട്ടുകളാണ് സര്‍വീസിന് ഉപയോഗിക്കുന്നത്.