Short Vartha - Malayalam News

ഒരു വര്‍ഷത്തിനിടെ 20 ലക്ഷം യാത്രക്കാരുമായി വാട്ടര്‍ മെട്രോ

ചുരുങ്ങിയ കാലയളവ് കൊണ്ടാണ് വാട്ടര്‍ മെട്രോ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഹൈകോര്‍ട്ട് ജംഗ്ഷന്‍ - ഫോര്‍ട്ട് കൊച്ചി, ഹൈകോര്‍ട്ട് ജംഗ്ഷന്‍-വൈപ്പിന്‍, ഹൈക്കോര്‍ട്ട് ജംഗ്ഷന്‍-ബോള്‍ഗാട്ടി വഴി സൗത്ത് ചിറ്റൂര്‍, സൗത്ത് ചിറ്റൂരില്‍ നിന്ന് ഏലൂര്‍ വഴി ചേരാനല്ലൂര്‍, വൈറ്റില - കാക്കനാട് എന്നീ റൂട്ടില്‍ 14 ബോട്ടുകളാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്. സെപ്റ്റംബറോടെ അഞ്ചു ബോട്ടുകള്‍ കൂടി നല്‍കുമെന്ന് കൊച്ചിന്‍ ഷിപ്പിയാര്‍ഡ് അറിയിച്ചിട്ടുണ്ട്.