Short Vartha - Malayalam News

വാട്ടര്‍ മെട്രേോ ഫോര്‍ട്ട്‌കൊച്ചി-ഹൈക്കോര്‍ട്ട് ജംഗ്ഷന്‍ സര്‍വീസിന് 40 രൂപ

ഹൈക്കോര്‍ട്ട് ടെര്‍മിനലില്‍ നിന്ന് അര മണിക്കൂര്‍ ഇടവേള വിട്ട് എല്ലാ ദിവസവും ഫോര്‍ട്ട്‌കൊച്ചിയിലേക്ക് സര്‍വീസ് നടത്തുന്നതാണ്. 2023 ല്‍ സര്‍വീസ് തുടങ്ങിയ കൊച്ചി വാട്ടര്‍ മെട്രോയുടെ പത്താമത്തെ ടെര്‍മിനലാണ് ഫോര്‍ട്ട്‌കൊച്ചിയില്‍ ഇന്ന് ഉദ്ഘാടനം ചെയ്തത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഉദ്ഘാടനച്ചടങ്ങുകള്‍ ഇല്ലാതെ ആണ് ഫോര്‍ട്ട്‌കൊച്ചി സര്‍വീസ് തുടങ്ങിയത്. ഫോര്‍ട്ട്‌കൊച്ചി വാട്ടര്‍ മെട്രോ സര്‍വീസ് ആഭ്യന്തര-വിദേശ ടൂറിസ്റ്റുകള്‍ക്ക് വളരെ ആകര്‍ഷകമാകും എന്നാണ് കരുതുന്നത്.