Short Vartha - Malayalam News

വാട്ടര്‍ മെട്രോ ഈ മാസം 21 മുതല്‍ ഫോര്‍ട്ട് കൊച്ചിയിലേക്കും

ഫോര്‍ട്ട് കൊച്ചിയിലെ വാട്ടര്‍ മെട്രോ ടെര്‍മിനലിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. പതിനാലാമത്തെ ബോട്ടും കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. ട്രയല്‍ റണ്ണും പൂര്‍ത്തിയായതോടെയാണ് ഏപ്രില്‍ 21ന് സര്‍വ്വീസ് ആരംഭിക്കാന്‍ തീരുമാനമായത്. ഹൈക്കോര്‍ട്ട് ജംഗ്ഷനില്‍ നിന്ന് ഫോര്‍ട്ട് കൊച്ചിയിലേക്ക് 40 രൂപയാണ് ടിക്കറ്റ്. 20 മുതല്‍ 30 മിനിറ്റ് ഇടവേളകളില്‍ ഈ റൂട്ടില്‍ വാട്ടര്‍ മെട്രോ സര്‍വീസ് നടത്തും.