Short Vartha - Malayalam News

കൊച്ചി വാട്ടർ മെട്രോ സര്‍വീസ് അടുത്ത മാസം ഫോർട്ട് കൊച്ചിയില്‍ എത്തും

പാലിയംതുരുത്ത്, കുമ്പളം, വില്ലിംഗ്ടൺ ഐലൻഡ്, മട്ടാഞ്ചേരി ടെർമിനലുകളുടെ നിർമ്മാണം ദ്രുതഗതിയില്‍ പുരോഗമിക്കുക ആണ്. മുളവുകാട് നോർത്ത്, സൗത്ത് ചിറ്റൂർ, ഏലൂർ, ചേരാനെല്ലൂർ എന്നീ നാല് ടെർനമിനലുകൾ കഴിഞ്ഞ ദിവസം മുതല്‍ പ്രവര്‍ത്തന സജ്ജമായിരുന്നു. 20 മുതൽ 40 രൂപ വരെയാണ് ഈ റൂട്ടില്‍ യാത്രാ നിരക്കുളളത്. 38 ടെർമിനലുകള്‍ നഗരത്തിലെ പത്ത് ദ്വീപുകളെ ബന്ധിപ്പിക്കുന്ന പദ്ധതിയാണ് കൊച്ചി വാട്ടർ മെട്രോ വിഭാവനം ചെയ്യുന്നത്.