Short Vartha - Malayalam News

കൊച്ചി വാട്ടര്‍ മെട്രോ ആരംഭിച്ചിട്ട് ഒരു വര്‍ഷം

കൊച്ചി വാട്ടര്‍ മെട്രോയില്‍ ഇതുവരെ യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം ആളുകളാണ്. രണ്ട് റൂട്ടുകളില്‍ ഒമ്പത് ബോട്ടുകളുമായി ആരംഭിച്ച വാട്ടര്‍ മെട്രോ ഇന്ന് അഞ്ച് റൂട്ടുകളില്‍ 14 ബോട്ടുകളുമായാണ് സര്‍വീസ് നടത്തുന്നത്. 38 ടെര്‍മിനലുകള്‍ ലക്ഷ്യമിടുന്ന മെട്രോയുടെ 10 ടെര്‍മിനലുകളുടെ നിര്‍മാണം ഇതുവരെ പൂര്‍ത്തിയായി. 20 രൂപ മുതല്‍ 40 രൂപ വരെയാണ് മെട്രോയിലെ യാത്രാ നിരക്ക്.