Short Vartha - Malayalam News

കൊച്ചി വാട്ടർ മെട്രോയുടെ രണ്ട് പുതിയ സർവീസുകൾക്ക് ഞായറാഴ്ച തുടക്കമാകും

ഹൈക്കോർട്ട് ജംഗ്ഷൻ ടെർമിനലിൽ നിന്ന് ബോൽഗാട്ടി, മുളവുകാട് നോർത്ത് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് സൗത്ത് ചിറ്റൂർ വരെ എത്തുന്നതാണ് ഒരു റൂട്ട്. സൗത്ത് ചിറ്റൂർ ടെർമിനലിൽ നിന്ന് ഏലൂർ വഴി ചേരാനെല്ലൂർ ടെർമിനൽ വരെ സഞ്ചരിക്കുന്നതാണ് മറ്റൊരു റൂട്ട്. റൂട്ടുകളിലെ പരമാവധി ടിക്കറ്റ് നിരക്ക് 40 രൂപയാണ്. പാലിയംതുരുത്ത്, കുമ്പളം, വില്ലിങ്ടൺ ഐലൻഡ്, മട്ടാഞ്ചേരി തുടങ്ങിയ ടെർമിനലുകളുടെ നിർമാണം നിലവില്‍ പുരോഗമിക്കുക ആണ്.