Short Vartha - Malayalam News

ഫോര്‍ട്ട് കൊച്ചി ടെര്‍മിനലില്‍ നിന്നും വൈകാതെ വാട്ടര്‍ മെട്രോ സര്‍വ്വീസുകള്‍ ആരംഭിക്കുമെന്ന് മന്ത്രി പി രാജീവ്

സര്‍വീസ് തുടങ്ങി പത്ത് മാസം പിന്നിട്ടപ്പോള്‍ പതിനേഴര ലക്ഷത്തിലധികം ആളുകളാണ് വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്തിരിക്കുന്നതെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി. കളമശേരി മണ്ഡലത്തിലേക്കും വാട്ടര്‍മെട്രോ എത്തുകയാണെന്നും മന്ത്രി പറഞ്ഞു. ഏലൂര്‍, മുളവുകാട് നോര്‍ത്ത്, സൌത്ത് ചിറ്റൂര്‍, ചേരാനെല്ലൂര്‍ എന്നീ വാട്ടര്‍ മെട്രോ ടെര്‍മിനലുകള്‍ ഇന്ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും. ഇതോടെ 9 ടെര്‍മിനലുകളിലായി 5 റൂട്ടിലേക്ക് കൊച്ചി വാട്ടര്‍ മെട്രോ വളരുകയാണെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.