Short Vartha - Malayalam News

കൊച്ചി വാട്ടര്‍ മെട്രോയുടെ ചാര്‍ജ് കൂട്ടി

വൈപ്പിന്‍-എറണാകുളം റൂട്ടിലെ വാട്ടര്‍ മെട്രോയുടെ ചാര്‍ജാണ് 30 രൂപയായി ഉയര്‍ത്തിയത്. 20 രൂപയാണ് മുന്‍പ് ഈടാക്കിയിരുന്നത്. അതേസമയം ചാര്‍ജ് വര്‍ധനവ് പുനഃപരിശോധിക്കണമെന്ന ആവശ്യം യാത്രക്കാരുടെ ഭാഗത്ത് നിന്ന് ഉയര്‍ന്നിട്ടുണ്ട്. വൈപ്പിന്‍ ജനകീയ കൂട്ടായ്മ ചെയര്‍മാന്‍ മജ്നു കോമത്ത്, ജനറല്‍ കണ്‍വീനര്‍ ജോണി വൈപ്പിന്‍ എന്നിവരും ചാര്‍ജ് വര്‍ധന ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. 2023 ഏപ്രിലിലാണ് വാട്ടര്‍ മെട്രോ സര്‍വീസ് ആരംഭിച്ചത്.