Short Vartha - Malayalam News

മികച്ച വ്യവസായ സൗഹൃദ സംസ്ഥാനമായി കേരളം

വ്യവസായ മേഖലയില്‍ ചരിത്ര നേട്ടവുമായി കേരളം. രാജ്യത്തെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനമായി കേരളത്തെ തിരഞ്ഞെടുത്തു. കേന്ദ്ര മന്ത്രി പീയുഷ് ഗോയലിന്‍ നിന്നും വ്യവസായ മന്ത്രി പി. രാജീവ് പുരസ്‌കാരം ഏറ്റുവാങ്ങി. ഒമ്പത് കാറ്റഗറികളിൽ ഒന്നാമത് എത്തിയാണ് കേരളം ഈ നേട്ടം സ്വന്തമാക്കിയതെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. എല്ലാ വകുപ്പുകളുടെയും കൂട്ടായ പ്രയത്നത്തിൻ്റെ ഫലമാണ് ഇതെന്നും സംരഭക സമൂഹവും മികച്ച പിന്തുണ നൽകിയെന്നും മന്ത്രി രാജീവ് പറഞ്ഞു. ലോകത്തിന് മുമ്പിൽ ഈ നേട്ടത്തെ അവതരിപ്പിച്ച് കൂടുതൽ വ്യവസായികളെ കേരളത്തിലേക്ക് ആകർഷിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.